വിസ സ്റ്റാമ്പിങ്ങിന് പ്രത്യേക പ്രോട്ടോകോൾ പാലിക്കണമെന്ന് മുംബൈയിലെ സഊദി കോൺസുലേറ്റ്
റിയാദ്: കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് നൽകുമ്പോൾ പ്രത്യേക പ്രോട്ടോകൾ പാലിക്കണമെന്ന് മുംബൈയിലെ സഊദി കോൺസുലേറ്റ് ട്രാവൽസ് ഏജൻസികൾക്ക് നിർദേശം നൽകി. ഫെബ്രുവരി ഒന്ന് മുതൽ കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ പാസ്പോർട്ടുകൾ കോൺസുലേറ്റ് സ്വീകരിക്കുകയുള്ളൂവെന്നാണ് നിർദേശം. വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള പാസ്പോർട്ടുകൾ സാനിറ്റയ്സ് ചെയ്തു സമർപ്പിക്കുന്നതിന് ഒരു പാസ്പോർട്ടിന് 800 രൂപ എന്ന തോതിൽ ഫീസ് നൽകുകയും വേണം.
ഫെബ്രുവരി ഒന്ന് മുതൽ ഇത് പ്രകാരം മാത്രമേ പാസ്പോർട്ടുകൾ സ്വീകരിക്കയുള്ളൂവെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. വികെയർ സാനിറ്റൈസിങ് സർവ്വീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയത്. നിലവിൽ സഊദിയിലേക്ക് ആരോഗ്യ പ്രവർത്തകരുടെയും അവരുടെ ആശ്രിതരുടെയും വിസകൾ മാത്രമേ സ്റ്റാമ്പ് ചെയ്യുന്നുള്ളു. വർക്ക് വിസകൾ സ്റ്റാമ്പ് ചെയ്യാൻ ഇത് വരെ ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."