HOME
DETAILS

യാംബു  വിചാരവേദി  റിപ്പബ്ലിക് ദിനാഘോഷ  പരിപാടികൾ സംഘടിപ്പിച്ചു 

  
backup
January 29 2021 | 19:01 PM

republic-day-yambu-vichara-vedi

       യാംബു: ഇന്ത്യയുടെ 72 - മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗ മായി യാംബു  വിചാരവേദി വൈവിധ്യമാർന്ന ആഘോഷ പരിപാ ടികൾ സംഘടിപ്പിച്ചു. അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ പ്രിൻ സിപ്പൽ ഷാജി കാപ്പിൽ ഓൺലൈൻ സംഗമം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരത കാത്തു സൂക്ഷിക്കാനും ഭരണഘടന സംര ക്ഷിക്കാനും നമുക്ക് കഴിയുന്നതോടൊപ്പം രാജ്യത്തിൻറെ ഐക്യത്തി നും സമൂഹത്തിന്റെ സൗഹാർദ അന്തരീക്ഷം നിലനിർത്താനും ഓരോ റിപ്പബ്ലിക് ദിനവും  നമുക്ക് പ്രചോദനമാകണമെന്നും അദ്ദേ ഹം പറഞ്ഞു.  യാംബു  വിചാരവേദി  പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

      എഴുത്തുകാരായ വർഗീസ് ആന്റണി, വാസുദേവൻ പനമ്പിള്ളി എന്നിവർ ഓൺലൈൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സനൽ മാസ്റ്റർ  'പുസ്തക വിചാരം' പരിപാടി നടത്തി.  ഫാത്തിമ ഹസ്ബി, അമേലിയ, ഇസ്സ ഫാത്തിമ, ഷാഹ്ബാസ്  അമൻ, അംന ഉബൈദ്, ശ്രിൻ ബിജോയ്, റിയ, ഷാസിൻ, ഇഷാമ, അദ്വൈത്, എതൻ, അഥീന,  അഥിതി, അന്ന  മറിയം, ജെറോം, അന്ന റിയ, ശ്രീലയ വിനോദ്, ശ്രീ നന്ദ് വിനോദ്  തുടങ്ങിയ വിദ്യാർഥികൾ  നടത്തിയ വർണാഭമായ ഡാൻസ്, നാടോടി നൃത്തം, സംഗീത നൃത്തം, സംഘ ഗാനം, ദേശഭക്തി ഗാനം,കവിതാലാപനം എന്നിവ പരിപാടിക്ക് മിഴിവേകി.

     വിടപറഞ്ഞ കവയത്രി സുഗതകുമാരി, കവി അനിൽ പനച്ചൂരാൻ  എന്നിവരെ കുറിച്ചുള്ള അനുസ്മരണ പരിപാടി അൽ മനാർ സ്‌കൂ ൾ മലയാളം വിഭാഗം മേധാവി മുഹമ്മദ് നെച്ചിയിൽ അവതരിപ്പി ച്ചു. അഡ്വ. ജോസഫ് അരിമ്പൂർ തയ്യാറാക്കിയ അനുസ്മരണ ഡോ ക്യുമെന്ററിയും റിപ്പബ്ലിക് ദിന ക്വിസ് മത്‌സരവും  ഏറെ ശ്രദ്ധേ യമായി.  യാംബു വിചാര വേദി ജനറൽ സെക്രട്ടറി നൗഷാദ് വി മൂസ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നസിറുദ്ദീൻ ഓമണ്ണിൽ  നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago