HOME
DETAILS
MAL
വനിതകളുടേയും കുട്ടികളുടേയും വികസനത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍; കൊറോണ ബാധിതര്‍ക്കായി ടെലി മെന്റല്‍ ഹെല്‍ത്ത് സെന്ററുകള്‍
backup
February 01 2022 | 07:02 AM
ന്യൂഡല്‍ഹി: വനിതകളുടേയും കുട്ടികളുടേയും വികസനത്തിനായി കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്.
വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ മിഷന് ശക്തി, മിഷന് വാത്സല്യ, സാക്ഷം അംഗന്‍വാടി, പോഷന്‍ 2.0 എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ സമഗ്രമായി നവീകരിക്കുകയും ചെയ്യും.
കൊറോണ ബാധിച്ച് മാനസികാരോഗ്യ പ്രയാസങ്ങള്‍ ഉള്ളവര്‍ക്ക് കൗണ്‍സിലിങിനും മറ്റ് സേവനങ്ങള്‍ക്കുമായി ദേശീയ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
നിംഹാന്‍സിന്റെ നേതൃത്വത്തില്‍ 23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്ററുകളാണ് ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."