ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ സഊദി അറേബ്യയിൽ 20 സ്‌പെഷ്യൽ ഇക്കോണമിക് സോൺ വരുന്നു
റിയാദ്: സഊദി അറേബ്യായിൽ ഇരുപത് സ്‌പെഷ്യൽ ഇക്കോണമിക് സോണുകൾ വരുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. നാലാമത് സഊദി ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിളിപ്പെടുത്തിയത്. ഇതിൽ ആറെണ്ണം തലസ്ഥാന നഗരിയായ റിയാദിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് സഊദി ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള ഡിജിറ്റൽ, ലോജിസ്റ്റിക്കൽ നിക്ഷേപങ്ങൾക്കായി പ്രത്യേക സോണുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സോണുകളിൽ ആദ്യത്തേത് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും, മറ്റ് സോണുകളും ഉടൻ ആരംഭിക്കും. സഊദി അറേബ്യയുടെ ശക്തമായ സാമ്പത്തിക മേഖലയ്ക്ക് പുറമേ പൊതു നിക്ഷേപ ഫണ്ടിൽ നിന്നുള്ള ധനസഹായവും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. റിയാദിന്റെ വികസനം പ്രാപ്തമാക്കുന്നതിനുള്ള നിക്ഷേപ അന്തരീക്ഷത്തിൽ സമാനതകളില്ലാത്ത നിയമനിർമ്മാണ പരിഷ്കരണ നടപടികൾ ഉൾപ്പെടുന്നുവെന്നും നിക്ഷേപക സൗഹൃദമാക്കുക, നടപടിക്രമങ്ങൾ സുഗമമാക്കുക, ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സഊദി അറേബ്യയിൽ ബിസിനസ്സ് എളുപ്പമാക്കുക എന്നിവയും രാജ്യം ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."