HOME
DETAILS
MAL
മൊബൈല്‍ ഫോണുകള്‍, രത്‌നക്കല്ലുകള്‍ വിലകുറയും; കുടയ്ക്ക് വില കൂടും
backup
February 01 2022 | 08:02 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സോഡിയം സയനൈഡ്, കുടകള്‍ എന്നിവയ്ക്കു വില കൂടും.
മൊബൈല്‍ ഫോണ്‍, വജ്രാഭരണങ്ങള്‍ എന്നിവയുടെ വില കുറയും. ഡയമണ്ടുകലുടെ നികുതി 5 ശതമാനമാക്കി കുറയ്ക്കും. ഇലക്ട്രോണിക്സ് പാര്‍ട്സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപ്പുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എന്നിവയുടേയും വില കുറയും.
ഇന്ധനവില ഉയരും. എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്സൈസ് തീരുവ. എഥനോള്‍ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."