HOME
DETAILS
MAL
യു.എ.ഇ മത്സ്യ മാര്‍ക്കറ്റുകളില്‍ ഒരുമാസം സീബ്രിം ഇല്ല
backup
February 01 2022 | 09:02 AM
ദുബൈ: യു.എ.ഇയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ ഈ മാസം സീബ്രീമുകള്‍ കാണില്ല. ഇവയെ കടലില്‍ നിന്നും പിടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു.
ഫെബ്രുവരി 1 മുതല്‍ 28 വരെ രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും ഗോള്‍ഡ്‌ലൈന്‍ഡ് സീബ്രീമും കിംഗ് സോള്‍ജിയര്‍ ബ്രീമും വില്‍ക്കുന്നതാണ് നിരോധിച്ചത്.
ചില ഇനം മത്സ്യങ്ങളുടെ പ്രജനനകാലത്ത് മത്സ്യബന്ധനവും വ്യാപാരവും നിയന്ത്രിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണിത്. യു.എ.ഇ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സുസ്ഥിരതയും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടിയാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളില്‍ അബദ്ധത്തില്‍ പിടിക്കപ്പെട്ട ഗോള്‍ഡ്‌ലൈന്‍ഡ് സീബ്രീമും കിംഗ് സോള്‍ജിയര്‍ ബ്രീമും വെള്ളത്തിലേക്ക് തിരികെ വിടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."