HOME
DETAILS
MAL
ഡല്‍ഹിയില്‍ ഇസ്റാഈല്‍ എംബസിക്ക് സമീപം സ്ഫോടനം
backup
January 30 2021 | 04:01 AM
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇസ്റാഈല്‍ എംബസിക്കു പുറത്ത് സ്ഫോടനം. ഇന്നലെ വൈകിട്ടാണ് അബ്ദുല്‍കലാം റോഡിലെ എംബസിക്കു സമീപത്തു ചെറിയ സ്ഫോടനം നടന്നതെന്നു ഡല്‍ഹി പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സമീപത്തു നിര്‍ത്തിയിട്ടിരുന്ന അഞ്ചു കാറുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
എന്നാല്‍, അതീവ സുരക്ഷാ മേഖലയിലെ സ്ഫോടനം വലിയ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഇവിടെനിന്ന് അധികം ദൂരമില്ലാത്ത വിജയ് ചൗക്കില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉണ്ടായിരിക്കേയാണ് സമീപത്തു സ്ഫോടനം നടന്നതെന്നതും ശ്രദ്ധേയമാണ്.
പ്ലാസ്റ്റിക് ബാഗില്‍വച്ച ഐ.ഇ.ഡിയാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."