'സമരം തുടര്‍ന്നാല്‍ കൊന്നുകളയും' -മഹാരാഷ്ട്രയില്‍ കര്‍ഷക നേതാവിന് സംഘ് പരിവാറിന്റെ ഭീഷണി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കര്‍ഷക നേതാവിനെതിരെ വധഭീഷണിയുമായി സംഘ്പരിവാര്‍. സംസ്ഥാനത്ത് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ഡോ.അജിത്ത് നവാലക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിവെച്ചുകൊല്ലുമെന്നാണ് ഭീഷണി.
സംഭവത്തെ അപലപിച്ച് കിസാന്‍സഭ രംഗത്തെത്തി. ഡോ. അജിത് നവാലെക്കെതിരായി ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ ആവശ്യപ്പെട്ടു. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ലയും സംഭവത്തെ അപലപിച്ചു.
കര്‍ഷക സമരം നടക്കുന്നിടങ്ങളില്‍ ബോധപൂര്‍വ്വം സംഘപരിവാര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് യു.പി, ഹരിയാന പൊലിസ് ഒത്താശ ചെയ്യുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹി സിന്‍ഗു അതിര്‍ത്തിയിലെ സമരപ്പന്തലിനു നേരെ നടന്ന അക്രമം നടത്തിയത് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. നാട്ടുകാരെന്ന പേരിലായിരുന്നു അക്രമം.
കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ഇരുനൂറോളം പേരടങ്ങിയിരുന്ന സംഘത്തിന്റെ ആക്രമണം.
സംഘര്‍ഷം കനത്തതോടെ പൊലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."