HOME
DETAILS
MAL
ഈന്തപ്പഴ ഇറക്കുമതിയില്‍ കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സര്‍ക്കാര്‍; അസാധാരണ നടപടി
backup
January 30 2021 | 07:01 AM
തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതിയില്‍ കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഈന്തപ്പഴം ഇറക്കുമതിയില്‍ നികുതി അടക്കാന്‍ ആര്‍ക്കാണ് ബാധ്യത, എത്ര പേര്‍ക്ക് സമന്‍സ് അയച്ചു തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞത്.
യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. പ്രോട്ടോകോള്‍ ഓഫിസര്‍ ആണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ ഈ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജന്‍സിയോട് വിവരങ്ങള്‍ ചോദിക്കുന്നത് അസാധാരണ നടപടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."