HOME
DETAILS

പോക്‌സോ കേസുകളില്‍ വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ സുപ്രിം കോടതി; സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ കൊളീജിയം പിന്‍വലിച്ചു

  
backup
January 30 2021 | 07:01 AM

national-supreme-court-panel-acts-after-judges-controversial-sex-assault-orders

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ ഇരക്കെതിരെ വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പക്കെതിരെ കൊളീജിയം ശുപാര്‍ശ. ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സേവനമുനുഷ്ഠിക്കുന്ന ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് സ്ഥിരം നിയമനം നല്‍കണമെന്ന ശുപാര്‍ശ കൊളിജിയം പിന്‍വലിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി അയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജനുവരി 20നായിരുന്നു കേന്ദ്ര സര്‍ക്കാരിന് ഇവര്‍ ശുപാര്‍ശ നല്‍കിയത്. ജസ്റ്റിസ് എന്‍.വി രമണ, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരാണ് കൊളിജിയത്തിലെ മറ്റ് അംഗങ്ങള്‍.

ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കം ഒരാഴ്ചക്കിടെ വെവ്വേറെ കേസുകളില്‍ പോക്‌സോ കേസ് പ്രതികളെ വെറുതെവിട്ടു കൊണ്ട് മൂന്ന് വിധിപ്രസ്താവങ്ങളാണ് ജസ്റ്റിസ് പുഷ്പ നടത്തിയത്. ഇതില്‍ വസ്ത്രമഴിക്കാതെ ഇരയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ കേസിന്റെ പരിധിയില്‍ പെടില്ലെന്ന വിധി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ഈ വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതോ പാന്റിന്റെ സിപ് അഴിപ്പിക്കുന്നതോ പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമം അല്ലെന്നും ഇവര്‍ വിധിച്ചിരുന്നു. ജനുവരി, 14, 15, 19 എന്നീ ദിവസങ്ങളിലാണ് ഈ വിധിപ്രസ്താവങ്ങള്‍ പുറത്തുവന്നത്. മറ്റൊരു പോക്‌സോ കേസില്‍ ഇരയുടെ വായ പൊത്തിപ്പിടിച്ച് വസ്ത്രമഴിച്ച് ബലാത്സംഗം ചെയ്യുക അസാധ്യമാണെന്ന് കണ്ടെത്തി പ്രതിയെ വെറുതെ വിട്ടിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്ള സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖന്‍വില്‍ക്കര്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കൊളിജിയം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച ശുപാര്‍ശ പിന്‍വലിച്ചത്.

2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2007ല്‍ ജില്ലാ ജഡ്ജിയായാണ് അവര്‍ ജൂഡീഷ്യല്‍ ജീവിതം ആരംഭിച്ചത്. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാല നിലവില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  7 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  12 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  31 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago