HOME
DETAILS
MAL
മുംബൈയിൽ രാത്രി കർഫ്യു പിൻവലിച്ചു; ബീച്ചിലും പാർക്കുകളിലും പ്രവേശനം
backup
February 01 2022 | 16:02 PM
മുംബൈ: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുംബൈ. ‘രാത്രി 11 മുതൽ പുലർച്ചെ 5 വരെ നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു. പാർക്കുകളിലും സ്പാകളിലും ബീച്ചുകളിലുള്ള പ്രവേശന വിലക്ക് നീക്കി. റസ്റ്ററന്റുകൾക്കും തിയറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. 200 പേരെ പരമാവധി ഉൾപ്പെടുത്തി കല്യാണങ്ങൾ നടത്താം.
നീന്തൽക്കുളങ്ങളിലും 50 ശതമാനം പേർക്കാണ് പ്രവേശനം. എന്നാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല’ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."