HOME
DETAILS
MAL
ലോകായുക്ത വിഷയത്തില് കെ.ടി ജലീലിനെ പിന്തുണച്ച് ഇ.പി ജയരാജൻ
backup
February 01 2022 | 16:02 PM
കോഴിക്കോട്: ലോകായുക്ത വിഷയത്തില് കെ.ടി ജലീലിനെ പിന്തുണച്ച് ഇ.പി ജയരാജൻز ലോകായുക്ത വിഷയത്തില് കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന് പുറപ്പെട്ട കോണ്ഗ്രസ് ഇതുവരെയും കെ.ടി ജലീല് ഉന്നയിച്ച വിഷയങ്ങളില് ഏതെങ്കിലും ചര്ച്ചനടത്തുകയോ ആ വിവരങ്ങളെ കുറിച്ച് അന്വേഷിച്ച് കാര്യങ്ങള് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്ത്ഥ്യമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവുള്പ്പടെ ഈ വിഷയത്തെ സമീപിക്കുന്നത്. ലോയേഴ്‌സ് കോണ്ഗ്രസ് നല്കിയ ഹര്ജി ഉള്പ്പടെ ആ ലക്ഷ്യത്തിലേക്കാണ് വിരല് ചൂണ്ടുന്നത്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീല് സംസാരിച്ചത്. ആ കാര്യങ്ങളെ വസ്തുതാപരമായി പഠിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള് ചര്ച്ച ചെയ്യാനാണ് ഉത്തരവാദിത്വമുള്ള പാര്ട്ടി എന്ന നിലയ്ക്ക് കോണ്ഗ്രസ് തയ്യാറേകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."