റിപ്പബ്ളിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്ത ദാന ക്യാമ്പ് നടത്തി
റിയാദ്: രാജ്യത്തിന്റെ 73 മത് റിപ്പബ്ളിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ രക്തദാനക്യാമ്പിൽ നിരവധി ആളുകൾ രക്തം ദാനം ചെയ്തു. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ത ലഭ്യത കുറവ് മനസിലാക്കി സാമൂഹ്യ ബാധ്യത ഏറ്റെടുത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന കാംപയിനുമായി മുന്നിട്ടിറങ്ങുന്നത്. ഫോറത്തിന്റെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വിവിധ ഗവൺമെന്റ് ആശുപത്രികളുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
കൊവിഡ് മഹാമാരിക്കിടയിലും രക്തദാനം സംഘടിപ്പിക്കുവാൻ തയ്യാറായ ഫോറം പ്രവർത്തകരെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ മേധാവി ഡോക്ടർ സയീദ് അഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നേഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്‌റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റർ മരിയാ കെലിന്‍ അന്ദേര, ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം ബത്ഹ ഏരിയ നേതൃത്വങ്ങളായ ഹാരീസ് മണ്ണാർക്കാട്, അബ്ദുൽ വഹാബ് കരുവാരക്കുണ്ട് , ഷെഫീഖ് കുറ്റിപ്പുറം, ശരീഫ് ശിവപുരം എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."