അലൂമിനിയം ഫോയിലിൽ ഭക്ഷണം ചൂടാക്കരുതെന്ന് സഊദി ഫുഡ് അതോറിറ്റിയുടെ മുന്നറിയിപ്പ്
റിയാദ്: അലൂമിനിയം ഫോയിൽ ഭക്ഷണം ചൂടാക്കാൻ ഉപയോഗിക്കരുതെന്ന് സഊദി ഫുഡ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അലൂമിനിയം ഫോയിലിൽ ഭക്ഷണം പാചകം ചെയ്യുവാനോ ചൂടാക്കുവാനോ ഉപയോഗിക്കരുത്. ഉയർന്ന താപനിലയിൽ ഇത് ഉപയോഗിക്കുന്നത് ഭക്ഷണ മലിനീകരണത്തിന് കാരണമായേക്കാമെന്നതിനാലാണ് മുന്നറിയിപ്പ്. അലൂമിയം ഫോയിൽ സാധാരണ റൂം താപനിലയിലാണ് ഉപയോഗിക്കേണ്ടത്. റൂമുകളിലോ ഫ്രിഡ്‌ജുകളിലോ സൂക്ഷിക്കുന്ന ഭക്ഷണങ്ങളുടെ ഈർപ്പവും മറ്റും പുറത്ത് പോകാതെ സൂക്ഷിക്കാൻ വേണ്ടിയിത് ഉപയോഗിക്കാം.
ഉയർന്ന അസിഡിറ്റി ചേർന്ന ഭക്ഷണ പദാർത്ഥങ്ങളും ഉപ്പ് ഉപയോഗിച്ച ഭക്ഷണ പദാർത്ഥങ്ങളും അലൂമിനിയം ഫോയിലിൽ സൂക്ഷിക്കരുത്. മൈക്രോവേവ് പോലുള്ളവയിൽ വെച്ച് അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ സാധനങ്ങൾ ചൂടാക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. വളരെ സൂക്ഷമതയോടെ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ അലൂമിനിയം ഫോയിൽ കൊണ്ടുള്ള ഉപഭോഗം ശരീരത്തിന് ഹാനികരമല്ലെന്നും സഊദി ഫുഡ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."