ഡിജിറ്റൽ രൂപ പുറത്തിറക്കും; 1.5 ലക്ഷം പോസ്റ്റോഫിസുകളിൽ കോർ ബാങ്കിങ് സംവിധാനം
ന്യൂഡൽഹി
റിസർവ് ബാങ്കിന് കീഴിൽ ഡിജിറ്റൽ രൂപ അവതരിപ്പിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ കറൻസി കൂടുതൽ കാര്യക്ഷ
മവും വിലകുറഞ്ഞതുമായ കറൻസി സംവിധാനത്തിലേക്ക് നയിക്കും. സമീപവർഷങ്ങളിൽ ഡിജിറ്റൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാട്, ഫിൻടെക് നവീകരണങ്ങൾ എന്നിവ രാജ്യത്ത് അതിവേഗം വളർന്നതായി മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി, 75 ജില്ലകളിലായി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റോഫിസുകൾ 100 ശതമാനവും കോർ ബാങ്കിങ് സംവിധാനത്തിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി അക്കൗണ്ടുടമകൾക്ക് ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എ.ടി.എമ്മുകൾ എന്നിവയിലൂടെ ഇടപാടുകൾ നടത്താനുള്ള സംവിധാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."