കേന്ദ്ര ബജറ്റ് LIVE: നിർമലമാവുമോ നിർമലയുടെ ബജറ്റ്?
ന്യൂഡല്‍ഹി: കൊവിഡ് തകര്‍ത്ത സാമ്പത്തിക പ്രതിസന്ധിക്കും കാര്‍ഷികനിയമങ്ങള്‍ തീര്‍ത്ത കര്‍ഷക പ്രക്ഷോഭത്തിനും നടുവില്‍ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് 11 മണിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ധനമന്ത്രിയെന്ന നിലയ്ക്ക് തിളങ്ങാനായില്ലെന്ന വിമര്‍ശനം നിലനില്‍ക്കെ കൊവിഡ് ഏല്‍പ്പിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റാനുള്ള എന്ത് തന്ത്രമായിരിക്കും ബജറ്റില്‍ നിര്‍മ്മലാ സീതാരാമന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന്യം.
കൊവിഡ് മുക്ത രാജ്യത്തിനായി വാക്‌സിനേഷന് മുന്‍ഗണന നല്‍കുമ്പോള്‍ ചെലവാകുന്ന തുക കണ്ടെത്താന്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. പാചകവാതക, ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ദുരിതത്തിലായ സാധാരണക്കാരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ബജറ്റ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും സുപ്രധാനമാവും.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക രോഷം തണുപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."