വിജയരാഘവന്‍ മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കുന്നു- വിമര്‍ശിച്ച് ചെന്നിത്തല
കാസര്‍കോട്: മുന്നോക്ക സംവരണ വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കുകയാണ് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുന്നോക്ക സംവരണത്തെ യു.ഡി.എഫ് ഒന്നിച്ചു നിന്ന് സ്വാഗതം ചെയ്തതാണെന്നും മുന്നോക്ക സംവരണത്തില്‍ മുസ്‌ലിം സമുദായം അവഗണിക്കപ്പെടരുതെന്ന ആശങ്കമാത്രമാണ് മുസ്‌ലിം ലീഗ് പങ്കുവച്ചതെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് ഹീനപ്രവര്‍ത്തിക്കും സി.പി.എം മുതിരുന്നു. 40 വര്‍ഷം ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് സി.പി.എമ്മിന് ആണ് ലഭിച്ചത്. പാലൊളി മുഹമ്മദ് കുട്ടി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി.
കേരളയാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ചെന്നിത്തല. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക കേരള യാത്രയോടെ പൂര്‍ത്തിയാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ വര്‍ഗീയവത്കരിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നു. രണ്ട് പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണ്. ജനങ്ങളെ ബഹുമാനമില്ലാത്ത സര്‍ക്കാരാണ് നിലവിലുള്ളത്. കേരളം യു.ഡി.എഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.മുന്നോക്ക സംവരണവിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എ വിജയരാഘവന്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.
സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വര്‍ഗ്ഗീയ ശക്തികളാണ്. ഇതിനെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ലേഖനത്തില്‍ വിജയരാഘവന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."