ഗാല്‍വാന്‍ സൈനികന്‍ ദീപശിഖയേന്തുന്നത് ദൗര്‍ഭാഗ്യകരം; ഇന്ത്യ ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിക്കും
ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികനെ ദീപശിഖയേന്താന്‍ നിയോഗിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യ ബെയ്ജിങ് ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കും. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ നാല് സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂവെന്ന ചൈനയുടെ അവകാശവാദം ഓസ്‌ട്രേലിയന്‍ മാധ്യമം തള്ളി.
ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ശൈത്യകാല ഒളിംപിക്‌സിന് ദീപശിഖയേന്തുമെന്ന് ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഈ സൈനികന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
നാലുതവണ ദേശീയ സ്‌കേറ്റിങ് ചാംപ്യനായിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. ഒളിംപിക്‌സിനെ ചൈന രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പങ്കെടുക്കില്ല.
വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."