സഊദി വിസിറ്റിങ് വിസക്കാർക്കും ആശ്രിത വിസക്കാർക്കും അബ്ഷിറിൽ രജിസ്‌ട്രേഷൻ ചെയ്യാം
റിയാദ്: സഊദിയിലെ വിദേശികളുടെ ആശ്രിതർക്കും വിസിറ്റിങ് വിസയിൽ ഉള്ളവർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ സേവന കേന്ദ്രമായ അബ്ഷിറിൽ രജിസ്‌ട്രേഷൻ ചെയ്യാമെന്ന് ജവാസാത്ത് അറിയിച്ചു. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും സേവനം ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തെ വിദേശികൾക്ക് ജവാസാത്ത് നൽകുന്ന സേവനങ്ങളുടെ ഡിജിറ്റൽ വത്കരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ആശ്രിത വിസയിലുള്ളവർ തങ്ങളുടെ ഇഖാമ നമ്പർ ഉപയോഗിച്ചും വിസിറ്റിംഗ് വിസക്കാരും ഗൾഫ് പൗരന്മാരും ബോർഡർ നമ്പർ ഉപയോഗിച്ചുമാണു രജിസ്റ്റ്രേഷൻ നടത്തേണ്ടത്.
തുടർന്ന് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക് മെഷീനുകൾ വഴിയോ ജവാസാത്ത് ഓഫീസുകൾ വഴിയോ സഊദി ബാങ്കുകളുടെ ഇ ചാനൽ വഴിയോ അബ്ഷിർ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഇതോടെ സഊദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം അബ്ഷർ പ്ലാറ്റ്ഫോം വഴി നൽകുന്ന ഇ-സേവനങ്ങൾ ഇപ്പോൾ ഇവർക്കും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."