നാട്ടിലുള്ളവരുടെ റീഎൻട്രി പുതുക്കേണ്ട രീതി വ്യക്തമാക്കി ജവാസാത്
റിയാദ്: നാട്ടിലുള്ളവരുടെ റീ എൻട്രി പുതുക്കേണ്ട രീതി വ്യക്തമാക്കി സഊദി ജവാസാത്ത്. കഴിഞ്ഞ ദിവസം ഇത് സംബന്ധമായി വന്ന വാർത്തകളിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ആശങ്കയിൽ കഴിയുന്നതിനിടെയാണ് ഇതോടനുബന്ധിച്ച് ജവാസാത്തിന്റെ പുതിയ മറുപടി പുറത്ത് വന്നത്. എക്‌സിറ്റ് റീ എൻട്രി വിസയിൽ സഊദിയിൽ നിന്ന് പുറത്ത് പോയ വിദേശി സ്‌പോൺസറുമായി ബന്ധപ്പെട്ടാണ് തന്റെ റീ എൻട്രി വിസ പുതുക്കേണ്ടതെന്ന് ജവാസാത് വ്യക്തമാക്കി.
مرحبًا بك، بإمكانك تمديد تأشيرة الخروج والعودة لمن هم خارج المملكة إلكترونياً بعد سداد الرسوم عبر خدمة سداد من خلال منصة أبشر أو مقيم لصاحب العمل، علمًا في حال إنتهاء التأشيرة أكثر من 180 يوماً يرجى التواصل مع الزملاء في وزارة الخارجية للإفادة. شاكرين تواصلك
— الجوازات السعودية (@AljawazatKSA) February 1, 2021
വിദേശത്തുള്ളവരുടെ റീ എൻട്രി വിസകൾ സദാദ് സിസ്‌റ്റം വഴി പണമടച്ചാണ് പുതുക്കേണ്ടത്. പണമടച്ച ശേഷം സ്‌പോൺസറുടെ അബ്ഷിർ, മുഖീം സംവിധാനങ്ങളിൽ ഏതെങ്കിലും വഴി പുതുക്കാവുന്നതാണ്. എന്നാൽ, കാലാവധി 180 ദിവസത്തിൽ കൂടുതൽ കഴിഞ്ഞതാണെങ്കിൽ ഇതുമായുള്ള പ്രസ്താവനക്ക് വിദേശ കാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് ജവാസാത്ത് നിർദേശിച്ചത്. തന്റെ തൊഴിലാളി പത്ത് മാസമായി സഊദിക്ക് പുറത്താണെന്നും അവരുടെ റീ എൻട്രി പുതുക്കാൻ സാധിക്കുമോയെന്നുമുള്ള അന്വേഷണത്തിനുള്ള മറുപടിയിലാണ് ജവാസാത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."