വാഴാനി കനാല്‍ നവീകരണം ആരംഭിച്ചു
വടക്കാഞ്ചേരി: വാഴാനി കനാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഇറിഗേഷന്‍ വകുപ്പ് പ്രതിവര്‍ഷം ലക്ഷകണക്കിന് രൂപ ചെലവിടുമ്പോഴും കനാല്‍ കാട്ടുമൂടി കിടക്കുന്ന അവസ്ഥയായിരുന്നു. സുപ്രഭാതം ഈ വാര്‍ത്ത പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് തെക്കുംകര പഞ്ചായത്ത് പ്രശ്നത്തില്‍ ഇടപെട്ടത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
വാഴാനിയില്‍ നിന്ന് തുടങ്ങി തലക്കോട്ടുക്കര വരെയുള്ള 39 കിലോമീറ്റര്‍ ദൂരവും ഏതാണ്ട് കാട്ടുപൊന്തകളാല് ചുറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയായിരുന്നു.
പല സ്ഥലങ്ങളിലും കനാല്‍ ഉണ്ടെന്ന് പോലും അറിയാത്ത സ്ഥിതി വിശേഷമാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും കനാല്‍ നവീകരണം നടന്ന് വരാറുണ്ടെങ്കിലും ഇത്തവണ അത് വൈകിയതും പ്രതിസന്ധിയായി. പഞ്ചായത്ത് ഭരണസമിതി ഇതിന് മുന്‍കൈ എടുത്തില്ലെന്ന പരാതിയും ശക്തമായിരുന്നു. ഇത്തവണ കനാല്‍ ബണ്ട് ശുദ്ധീകരണമാണ് നടന്നിരുന്നത്.
കനാല്‍ മുഴുവന്‍ കാടായി മാറുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഇറിഗേഷന്‍ വകുപ്പ്. കൃത്യമായ അറ്റകുറ്റപണികള്‍ നടക്കാത്തതിനാല്‍ കനാല്‍ പല സ്ഥലത്തും വെള്ളചാലായി മാറിയിരിക്കുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്തെത്തിയതോടെ കനാലിന്റെ പഴയ പ്രതാപവും തിരിച്ചെത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."