വാട്‌സ്ആപ്പ് ആറുമാസത്തിനിടെ ഇന്ത്യയിൽ നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകൾ
ന്യൂഡൽഹി: ആറുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് മാസംതോറും നൽകുന്ന റിപ്പോർട്ടിലെ കണക്കാണിത്.
വ്യാജ പ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങൾ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തിൽ പറയുന്നത്. മാസംതോറും ശരാശരി 20ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ നിരോധിക്കുന്നതായാണ് വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്.
വാട്സ്ആപ്പിൽ വ്യാജ പ്രചാരണമോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ നടക്കുന്നതായി കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ഐപി അഡ്രസ്,ടെലികോം കമ്പനികളുടെ വിവരങ്ങൾ തുടങ്ങി അടിസ്ഥാനപരമായ അക്കൗണ്ട് വിവരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വ്യാജ പ്രചാരണം അടക്കം കണ്ടെത്തുന്നത്. വ്യാജ പ്രചാരണം നടത്താൻ വീണ്ടും ഒരേ നമ്പർ തന്നെ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരം അക്കൗണ്ടുകൾ നിരോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."