മുഖ്യമന്ത്രിയ്ക്കെതിരായ പ്രസ്താവന അത്യന്തം ഹീനം; സുധാകരന് ബോധക്കുറവെന്ന് വിജയരാഘവന്
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ കെ.സുധാകരന്റെ പ്രസ്താവന അത്യന്തം ഹീനമെന്ന് സി.പി.എം സെക്രട്ടറി എ വിജയരാഘവന്. യു.ഡി.എഫിന്റെ ഐശ്വര്യകേരളം ജാഥയില്‍ പിണറായി വിജയനെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. സുധാകരന് ഉപയോഗിച്ചത് ആധുനിക സമൂഹത്തില്‍ ഉപയോഗിക്കാത്ത രീതിശാസ്ത്രമാണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് അപലപിക്കണം. കേരളം പിന്നിട്ട വഴികളെക്കുറിച്ചുള്ള ബോധം കെ. സുധാകരനില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മറ്റുനേതാക്കളുടെ അഭിപ്രായം കാത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിന്‍വാതില്‍ നിയമനങ്ങളെ വിജയരാഘവന് ന്യായീകരിച്ചു. പത്ത് കൊല്ലം ജോലി ചെയ്തവരെ തെരുവിലേക്ക് തള്ളാനാവില്ലെന്നും വിമര്‍ശനമുന്നയിക്കുന്നവര്‍ മനുഷ്യത്തമില്ലാത്തവരാണെന്നും വിജയരാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."