ട്രോള്‍ വീഡിയോയ്ക്കുവേണ്ടിയുണ്ടാക്കിയ വാഹനാപകടം; ആറു പേരുടെ ലൈസന്‍സും ആര്‍സി ബുക്കും റദ്ധ് ചെയ്തു
ആലപ്പുഴ: ട്രോള്‍ വിഡിയോ ഉണ്ടാക്കാനായി മനപ്പൂര്‍വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മഹാദേവി കാട് സ്വദേശികളായ ശിവദേവ്, സുജീഷ്, അഖില്‍, ആകാശ്, ശരത്, അനന്തു എന്നിവരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സി ബുക്കും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്.
ഷൂട്ടിങ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍ പെടുകയും തൃക്കുന്നപ്പുഴയില്‍ 38കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് ഹരിപ്പാട് പൊലിസ് സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി.
വാഹനയാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇവരുടെ അമിത വേഗതയിലുള്ള സഞ്ചാരത്തില്‍ നിന്നുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പ് ഇവരുടെ വാഹനം സിനിമാ സ്‌റ്റൈലില്‍ ഒരുയുവാവും വയോധികനും സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ഇടിച്ചിരുന്നു.
അമിത വേഗതയില്‍ ഇരു ചക്രവാഹനങ്ങള്‍ ഓടിച്ച് അപകടമുണ്ടാക്കുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഇവരുടെ ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കെതിരേ പൊലിസ് കേസെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ഇ ചലാന്‍ സംവിധാനം ഉപയോഗിച്ച് പിഴ ചുമത്തുന്നതിനുവേണ്ടിയാണ് അധികൃതര്‍ ചിത്രം പകര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് വൈക്കത്തു നടന്ന വാഹന പരിശോധനക്കിടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ദമ്പതികളുടെ ചിത്രം പകര്‍ത്തിയതിനെതിരേ നാട്ടുകാര്‍ സംഘടിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഏറെ നേരം കാറില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഒടുവില്‍ പൊലിസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥനെ പോകാന്‍ അനുവദിച്ചത്. പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലിസിന്റെ കൃത്യനിര്‍വഹണം തടഞ്ഞതിന് നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."