ടെക്നിക്കൽ ഇഷ്യു: താത്കാലിക പരിഹാരവുമായി 'തവക്കൽന'
റിയാദ്: രാജ്യത്ത് വിവിധ മേഖലകളിൽ 'തവക്കൽന' ആപ് നിർബന്ധമാക്കിയതിന് പിന്നാലെ ആപ് പ്രവർത്തന രഹിതമായി. ഒരേ സമയം നിരവധി പേർ ആപ്പുമായി സമ്പർക്കം പുലർത്താൻ തുടങ്ങിയതോടെയാണ് ആപ് പലർക്കും കിട്ടാതായത്. ഇതോടെ ആപ്പിന്റെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് കഴിഞ്ഞ ദിവസം തവക്കൽന ട്വിറ്ററിൽ അറിയിച്ചിരുന്നു.
എന്നാൽ, ഇന്ന് വീണ്ടും പ്രശ്നം തുടങ്ങിയതോടെ താത്കാലിക ബദൽ സംവിധാനയുമായി ആപ് അധികൃതകർ രംഗത്തെത്തി. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അത് വരെ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ ഹെൽത്ത് സ്റ്റാറ്റസ് അറിയിച്ചു കൊണ്ടുള്ള മൊബൈൽ സന്ദേശം അയക്കുമെന്നുമാണ് തവക്കൽന അറിയിച്ചിരിക്കുന്നത്.
ഇൻസ്റ്റാൾ ചെയ്ത ആപ്പുണ്ടെങ്കിൽ തുറക്കാൻ കഴിയില്ലെങ്കിലും തൽക്കാലം പ്രവേശനം സാധ്യമാകും. ഇതിനായി ടെക്സ്റ്റ് മെസേജ് സംവിധാനമാണ് സജ്ജീകരിക്കുന്നത്. രജിസ്റ്റർ ചെയ്തവരുടെ പേര്, ഇഖാമ നമ്പർ, ഹെൽത് സ്റ്റാറ്റസ്, കാലാവധി തുടങ്ങിയവ ഉൾപ്പെടുന്ന സന്ദേശമാണ് നൽകുക. തവക്കൽന ഉപയോഗിച്ച് കയറേണ്ട സ്ഥലങ്ങളിൽ ഈ മെസേജ് കാണിച്ച് പ്രവേശിക്കാമെന്നും എന്നാൽ, ഇത് താത്കാലിക സംവിധാനം ആയിരിക്കുമെന്നും തവക്കൽന ട്വിറ്റാറിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."