ജാതി അധിക്ഷേപ വിവാദം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വാളെടുത്ത് കെ.സുധാകരന്; വിവാദത്തിനുപിന്നില്‍ പാര്‍ട്ടിയിലുള്ളവരെന്നും ആരോപണം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വാളെടുത്ത് കെ.സുധാകരന് എം.പി. താന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഖേദമില്ല. തിരുത്തില്ല, പറഞ്ഞതില്‍ തെറ്റില്ലെന്നു പറഞ്ഞ സുധാകരന് വിവാദത്തിനു പിന്നില്‍ സി.പി.എം അല്ലെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവരാണെന്നു സംശയിക്കുന്നതായും സ്വകാര്യ ചാനലിനോട് സുധാകരന് തുറന്നടിച്ചു.
പ്രതിപക്ഷ നേതാവ് വാക്കു മാറ്റിയിരിക്കുന്നു. ഇന്നലെ പറഞ്ഞതല്ല ഇന്നു പറഞ്ഞത്. സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇന്നു വാക്കുമാറി. അദ്ദേഹത്തിന്റെ വാക്ക് അനുചിതമായിപ്പോയി. താരിഖ് അന്‍വറിനെ മറ്റാരോ ആണ് നിയന്ത്രിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം കാര്യമറിയാതെയാണ്. ഷാനിമോള്‍ ഉസ്മാന്റെ പിന്നിലും മറ്റാരോ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തനിക്കെതിരേ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നുണ്ട്. തന്റെ വാക്കില്‍ ജാതിവെറിയില്ല. ആ വാക്കിലെ തെറ്റെന്താണെന്ന് ആരെങ്കിലും വിശദീകരിച്ചുതരണം. കെ.പി.സി.സി പ്രസിഡന്റ് പറയുന്നതല്ല തനിക്ക് വലുത്.തനിക്ക് വലുത് ആത്മാഭിമാനമാണെന്നും സുധാകരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."