HOME
DETAILS
MAL
രോഗികള്‍ക്ക് സഹായവുമായി സഊദി ഖമീസ് മുശൈത്ത് കെ.എം.സി.സി
backup
August 18 2016 | 19:08 PM
തേഞ്ഞിപ്പലം: സഊദി ഖമീസ് മുശൈത്ത് കെ.എം.സി.സി കാന്‍സര്‍,വൃക്ക രോഗികള്‍ക്ക് ചികിത്സാ സഹായം നല്കുന്നു. രോഗികളായ 300 പേര്‍ക്ക് 10000 രൂപ തോതില്‍ 30 ലക്ഷം രൂപ നല്‍കും. 21ന് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഇ.അഹ്മദ് എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ,പി.വി അബ്ദുല്‍ വഹാബ്,എം.സി മായിന്‍ഹാജി,പി.ഉബൈദുല്ല,പി.കെ ബശീര്‍.പി അബ്ദുല്‍ഹമീദ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."