പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല; തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപിക്കലാകുമോ?: കെ സുധാകരന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയില്ലെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി കെ സുധാകരന്‍. ചെത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് അപമാനം. തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപിക്കലാകുമോ. ഓരോ ആളുടെയും വളര്‍ന്ന സാഹചര്യങ്ങള്‍ അവരുടെ ദര്‍ശനങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുകയാണ് വേണ്ടത്. തൊഴില്‍ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും നിലപാട് തിരുത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംപി. സിപിഎമ്മുകാര്‍ രണ്ടുദിവസം കഴിഞ്ഞ് പ്രതികരിക്കാന്‍ കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോളും ചെന്നിത്തലയും തിരുത്തിയത് സ്വാഗതാര്‍ഹമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഗൗരിയമ്മയെയും മുല്ലപ്പള്ളിയെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാരെന്ന് കെ.സുധാകരന്‍ എം.പി. പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ 'അട്ടംപരത്തി'യെന്ന് അധിക്ഷേപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛന്‍ 'തേരാപാരാ' നടക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."