HOME
DETAILS

മ്യാന്‍മര്‍: പട്ടാള ഭരണത്തിന്റെ ആയുസ് എത്ര?

  
backup
February 05 2021 | 20:02 PM

6545453465-2021

 


ചോരയുടെ രുചിയറിഞ്ഞ നായ്ക്കള്‍ പിന്നീട് അത് അകത്താക്കാനുള്ള ഒരു അവസരവും പാഴാക്കില്ല. പട്ടാളവും അതുപോലെയാണ്. അധികാരത്തിന്റെ രുചിയറിഞ്ഞ പട്ടാളം പിന്നെ അത് നുകരാനുള്ള ഒരു അവസരവും കളഞ്ഞുകുളിക്കില്ല. ലോകത്ത് എല്ലായിടത്തും ഇത് ഇങ്ങനെ തന്നെയാണ്. മ്യാന്മര്‍ എന്ന പഴയ ബര്‍മയില്‍ സൈന്യം അവസരം ഒത്തുകിട്ടിയപ്പോള്‍ വീണ്ടും അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. അവിടെ പാര്‍ലമെന്റിലെ നാലിലൊന്ന് സീറ്റ് സൈന്യത്തിന് സംവരണം ചെയ്തതാണ്. കൂടാതെ സൈന്യത്തിന്റെ ബിനാമിയായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമുണ്ടവിടെ- യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി. ആരു ഭരിച്ചാലും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ എന്നു ചുരുക്കം. 2008ലാണ് സൈന്യത്തിന് 25 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി നിലവില്‍വന്നത്.


2016 ഒക്ടോബര്‍-2017 ജനുവരി കാലയളവില്‍ മ്യാന്മറില്‍ റോഹിംഗ്യന്‍ വംശഹത്യ നടത്തിയത് സൈന്യമായിരുന്നു. സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി അതിനു മൗനാനുവാദം നല്‍കി എന്നു മാത്രം. അവര്‍ എതിര്‍ത്താലും അവിടെ ചോരപ്പുഴ ഒഴുകുക തന്നെ ചെയ്യുമായിരുന്നു എന്നര്‍ഥം. എന്നാല്‍ ഒന്നുറക്കെ ശബ്ദിക്കാന്‍ സമാധാന നൊബേല്‍ ജേതാവായ സൂചിക്ക് സാധിക്കുമായിരുന്നു. അവര്‍ അതിനു തയാറായില്ലെന്നു മാത്രമല്ല, റോഹിംഗ്യന്‍ മുസ്‌ലിംകളെ ഭീകരവാദികളെന്ന് ആക്ഷേപിക്കുകയും ചെയ്തു. മ്യാന്മറിന്റെ സ്വാതന്ത്ര്യസമര നായകനായിരുന്ന മേജര്‍ ജനറല്‍ ഓങ് സാനിന്റെ മകളാണ് സൂചി. മ്യാന്മറില്‍ ജനാധിപത്യം കൊണ്ടുവന്നതില്‍ അവരുടെ പങ്ക് ചെറുതല്ല. എന്നാല്‍ അധികാരത്തിന്റെ ശീതളിമ സ്റ്റേറ്റ് കൗണ്‍സലറെന്ന പദവിയിലിരുന്ന് അനുഭവിച്ചതോടെ സൂചി അഹിംസ, ഇരവാദം തുടങ്ങിയ പദങ്ങളെല്ലാം മറന്നു. അല്ലെങ്കില്‍ മറന്നതായി അഭിനയിച്ചു. പട്ടാളം റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുകയും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചിലരെ വീട്ടിലിട്ട് ജീവനോടെ കത്തിക്കുകയും ചെയ്തു. നടക്കുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയപ്പോഴും അരുത് കാട്ടാളന്മാരേ എന്നു പറയാന്‍ സമാധാന നൊബേല്‍ ജേത്രിയായ സൂചിക്കായില്ല. ജനാധിപത്യ പോരാളിയെന്ന അവരുടെ പ്രതിച്ഛായ അതോടെ തകര്‍ന്നടിഞ്ഞു. നൊബേല്‍ പുരസ്‌കാരം സൂചിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു. അപ്പോഴും റോഹിംഗ്യന്‍ വിഷയത്തിലെ തന്റെ നിലപാട് മാറ്റാതെ സൂചി നിലകൊണ്ടു.


2020 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ചാണ് സൈന്യം അധികാരം പിടിച്ചെടുത്തിരിക്കുന്നത്. 476 സീറ്റുള്ള പാര്‍ലമെന്റിലെ 396 സീറ്റും സൂചിയുടെ എന്‍.എല്‍.ഡി(നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി) പാര്‍ട്ടിക്ക് ലഭിച്ചതോടെയാണിത്. 2015ലെ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ആറു സീറ്റ് കൂടുതല്‍. അതേസമയം സൈന്യത്തിന്റെ യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് കിട്ടിയതാകട്ടെ കേവലം 33 സീറ്റ്. രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട പാര്‍ലമെന്റില്‍ നിയന്ത്രണം നഷ്ടപ്പെടുകയാണെന്നു കണ്ടതോടെ സൈന്യത്തിന് മുന്നില്‍ വേറെ വഴിയുണ്ടായിരുന്നില്ല. ഇതില്‍ ധാര്‍മികതയ്ക്ക് സ്ഥാനമില്ല. അല്ലെങ്കിലും 2015ല്‍ റോഹിംഗ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞ് മുസ്‌ലിംകളുടെ കൂടി പിന്തുണയോടെ അധികാരത്തിലെത്തിയ സൂചി അധികാരം ലഭിച്ചതോടെ അവരെ മറന്നുകളഞ്ഞില്ലേ? അവര്‍ക്കില്ലാത്ത ധാര്‍മികത സൈന്യത്തിന് എന്തിന്?
പട്ടാള അട്ടിമറിക്കെതിരേ നടപടിയെടുക്കാന്‍ യു.എന്നിന് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വീറ്റോ അധികാരമുള്ള രാജ്യങ്ങളില്‍ പെട്ട ചൈനയുടെ പിന്തുണ മ്യാന്മര്‍ സൈന്യത്തിനുണ്ട് എന്നതാണ് കാരണം. മ്യാന്മറില്‍ വന്‍ നിക്ഷേപമുണ്ടെന്നതാണ് ചൈനയെ അവരോടൊപ്പം നിര്‍ത്തുന്നത്. അതേസമയം ജോ ബൈഡന്റെ അമേരിക്ക ജനാധിപത്യത്തെയാണ് അനുകൂലിക്കുന്നത്. അധികാരം വിട്ടുകൊടുക്കണമെന്ന് മ്യാന്മര്‍ സൈന്യത്തോട് ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നു. അല്ലാത്തപക്ഷം കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ മ്യാന്മര്‍ സേന ബാരക്കിലേക്ക് തിരിച്ചുപോയേക്കാം; ഏതു നിമിഷവും തിരിച്ചുവരാമെന്ന മുന്നറിയിപ്പോടെ. പശ്ചിമേഷ്യയിലുള്‍പ്പെടെ ഏകാധിപത്യ ഭരണകൂടങ്ങളെ പിന്തുണച്ചുവന്ന യു.എസ് വിദേശനയം പൊളിച്ചെഴുതുമെന്നാണ് ബൈഡന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മ്യാന്മറില്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ജനാധിപത്യം തിരിച്ചുവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago