ഭാര്യയുടെ നിയമന വിവാദത്തില്‍ വിഷയവിദഗ്ധര്‍ക്കെതിരേ എം.ബി രാജേഷ്: മൂന്നു തലത്തില്‍ ഉപജാപം നടന്നു
തിരുവനന്തപുരം: കാലടി സര്‍വകലാശാലയില്‍ ഭാര്യ നിനിതയുടെ നിയമനവുമായി ബന്ധപ്പെട്ട് വിഷയവിദഗ്ധര്‍ക്കെതിരേ എം.ബി രാജേഷ്. സംഭവത്തില്‍ മൂന്നു തലത്തില്‍ ഉപജാപം നടന്നതായി രാജേഷ് ആരോപിച്ചു. സംഭവത്തെ രാഷ്ട്രീയവത്കരിച്ചു. വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ മൂന്നുപേരും ചേര്‍ന്ന് ഉപജാപം നടത്തി. അവര്‍ക്കുവേണ്ടപെട്ട ഒരാള്‍ക്കുവേണ്ടിയായിരുന്നു ഈ നാടകമെല്ലാം.
പിന്നില്‍ രാഷ്ട്രീയ വിരോധമായിരുന്നില്ല, സ്ഥാപിത താത്പര്യം മാത്രമായിരുന്നു. സ്ഥാപിത താത്പര്യമല്ലെന്ന് വിഷയവിദഗ്ധര്‍ തെളിയിക്കണം. വകുപ്പ് മേധാവി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡോ. ഉമര്‍ തറമേല്‍ മറുപടി പറയണമെന്നും രാജേഷ് ആവശ്യപ്പെട്ടു.അല്ലെങ്കില്‍ പരാതി ഉദ്യോഗാര്‍ഥിക്ക് നേരിട്ടയക്കുമോ ? ഇത് കേട്ടുകേള്‍വിയുള്ളതാണോ ? രാജേഷ് ചോദിച്ചു.
ഇതിന്റെ ഭാഗമായി ഭീഷണികളുണ്ടായി. ഉദ്യോഗത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സമ്മര്‍ദമുണ്ടായി. പി.എച്ച്.ഡിക്കെതിരേ കേസുണ്ടെന്നു വരുത്താന്‍ ശ്രമമുണ്ടായി. കത്ത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി വന്ന സാഹചര്യത്തിലാണ് ഗുണ്ടായിസത്തിനുവഴങ്ങേണ്ടെന്നു കരുതി ജോലിയില്‍ ജോയന്റ് ചെയ്തത്.
കൂടിയാലോചനകള്‍ നടത്തിയതായി ഇവര്‍ തന്നെ സമ്മതിച്ചു. ഇവരിലൊരാളുടെ വേണ്ടപ്പെട്ടയാള്‍ക്കുവേണ്ടിയായിരുന്നു ശ്രമങ്ങളുണ്ടായത്. ഇതിനു നേതൃത്വം നല്‍കിയത് വിഷയവിദഗ്ധരിലൊരാളാണ്.
അഭിമുഖത്തിനുമുമ്പുതന്നെ നിനിതയോട് പിന്‍മാറാന്‍ സമ്മര്‍ദം ഉണ്ടായി. കൂടുതല്‍ ഉദ്യോഗാര്‍ഥികളുമായി വിഷയ വിദഗ്ധര്‍ക്ക് ബന്ധം. ഇവരില്‍ ആരെയും നിനിതക്ക് പരിചയമുണ്ടായിരുന്നില്ലെന്നും ജോലി ഉപേക്ഷിക്കില്ലെന്നും രാജേഷ് പറഞ്ഞു.
അതേ സമയം നിനിതയുടെ യോഗ്യതയുമായുള്ള വിഷയങ്ങളില്‍ രാജേഷ് പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."