മുസ്‌ലിംകള്‍ക്ക് മാത്രമായി കോച്ചിങ് സെന്ററുകളുണ്ടോ?- ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടി വ്യക്തമാക്കുന്നു
കോഴിക്കോട്: ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ് സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ചെലവില്‍ കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഇത്തരം കേന്ദ്രങ്ങളില്ലെന്നും മുസ്‌ലിംകള്‍ അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുകയാണെന്നും പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കുകയാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടി.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരവും പതിനഞ്ചിന പരിപാടിയിലെ ഇനം എന്ന നിലയിലും നരേന്ദ്രന്‍ കമ്മിഷന്‍ ചൂണ്ടിക്കാണിച്ച ഏറ്റവും കൂടുതല്‍ തസ്തിക നഷ്ടം സംഭവിച്ചതും എസ്.സി, എസ്.ടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഉദ്യോഗസ്ഥപ്രാതിനിധ്യമുള്ള സമുദായം എന്ന നിലയില്‍ മുസ്‌ലിം സമുദായത്തെ ഉദ്യോഗത്തിലേക്കും അതുവഴി രാജ്യത്തിന്റെ മുഖ്യധാരയിലേക്കും കൊണ്ടുവരാന്‍ വേണ്ടിയാണ് കോച്ചിങ് സെന്ററുകള്‍ തുടങ്ങിയത്. എന്നാല്‍ ഇതില്‍ മുസ്‌ലിംകള്‍ മാത്രമല്ല മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുമുണ്ട്. ഒരു കോച്ചിങ് സെന്ററുകളും മദ്‌റസകളില്‍ പ്രവര്‍ത്തിക്കുന്നില്ല. ചില ഉപകേന്ദ്രങ്ങള്‍ മദ്‌റസകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാടക കൊടുക്കേണ്ടാത്തതിനാലാണ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത്. ഉപകേന്ദ്രങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനമുണ്ട്. അര്‍ഹതപ്പെട്ട ഒരാള്‍ക്കും ജാതി, മത പേരില്‍ അവസരം നിഷേധിച്ചിട്ടില്ല. അപേക്ഷിക്കുന്ന ക്രിസ്ത്യന്‍ അടക്കമുള്ള സമുദായത്തിലെ എല്ലാ കുട്ടികള്‍ക്കും പ്രവേശനവും നല്‍കുന്നുണ്ടെന്ന് അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസിലാകും.
സര്‍ക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ പ്രത്യേക വിഭാഗത്തിന് മാത്രമായി വീതംവയ്ക്കുന്നുവെന്നും മറ്റു സമുദായക്കാരെ തഴയുന്നു എന്നുമുള്ള പ്രചാരണം ചില ഭാഗങ്ങളില്‍ ശക്തമാണ്. ഒരു മതവിഭാഗം ഇതിനെതിരേ പരസ്യമായി രംഗത്തുവരികയും ചെയ്തു. എന്താണ് സത്യമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടി സുപ്രഭാതത്തോട് പങ്കുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."