HOME
DETAILS
MAL
സഊദിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; ഇന്ന് 386 രോഗബാധ, 4 മരണം
backup
February 06 2021 | 12:02 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 284 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 386 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,327 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 401 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ആകെ രോഗികളും ഗുരുതര രോഗികളും ഇന്നും കുത്തനെ വർധിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,397 ആയും വൈറസ് ബാധിതർ 369,961 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 284 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 361,237 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."