HOME
DETAILS

രാജ്യത്ത് അക്രമത്തിന്റെയും അശാന്തിയുടെയും അന്തരീക്ഷം: അശോക് ഗെഹ്‌ലോട്ട്

  
backup
February 08 2022 | 16:02 PM

asohk-gehlot
ജയ്പൂർ: അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. ഈ രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ആർക്കുമറിയില്ല. അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് അവിടെ നിലനിൽക്കുന്നത്. ഞങ്ങളുടെ ആരോപണങ്ങൾ എൻ.ഡി.എ ഗവൺമെന്റിനും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരാണ്. എന്നാൽ ഞങ്ങൾ പ്രകോപിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്''-ഗെഹ്‌ലോട്ട് പറഞ്ഞു.
ഒരു മുൻകരുതലുമില്ലാതെ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മോദി ഗവൺമെന്റിന്റെ പിഴവായിരുന്നുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. ''കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എത്ര കുടിയേറ്റക്കാർ വഴിയിൽ വീണ് മരിച്ചുവെന്ന് അവർക്ക് വല്ല കണക്കുമുണ്ടോ? അവരിൽ ഏത്ര പേർക്കാണ് വഴിയിൽ ജീവൻ നഷ്ടപ്പെട്ടത്?''-അദ്ദേഹം ചോദിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago