HOME
DETAILS
MAL
'എല്‍.ഡി.എഫ് വിടില്ല, പാലാ സീറ്റില്‍ ആശങ്കയില്ല'; വാര്‍ത്തകള്‍ തള്ളി എ.കെ ശശീന്ദ്രന്‍
backup
February 07 2021 | 03:02 AM
കോഴിക്കോട്: എന്‍.സി.പി എല്‍.ഡി.എഫ് വിട്ടേക്കുമെന്ന വാര്‍ത്തകള# തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍. എല്‍.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാലാ സീറ്റിനെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. സീറ്റ് ചര്‍ച്ച നടക്കുന്നേയുള്ളു. ഇതു വരെ സീറ്റ് കാര്യത്തില്‍ ഒരു ഫോര്‍മുലയും നിര്‍ദ്ദേശവും വന്നിട്ടില്ല- അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിലേക്ക് പോവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ സീറ്റിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ല. എന്‍.സി.പിയുടെ നാല് സീറ്റും എന്‍.ിസിയപിക്കു തന്നെ കിട്ടുമെന്നും കിട്ടണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ശശീന്ദ്രന്‍ തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."