HOME
DETAILS
MAL
കൊവിഡ് വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ്; 1 മില്യൺ റിയാൽ പിഴയോ 5 വർഷം തടവോ ലഭിക്കും
backup
February 07 2021 | 15:02 PM
റിയാദ്: സഊദിയിൽ കൊവിഡ് സംബന്ധമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വീണ്ടും മുന്നറിയിപ്പ്. ഇന്ന് വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ശുൽഹൂബ് ആണ് വ്യാജ വാർത്തകൾക്കെതിരെയുള്ള മുന്നറിയിപ്പ് വീണ്ടും ഓർമ്മപ്പെടുത്തിയത്.
വൈറസ് സംബന്ധമായി വ്യാജ വാർത്തകൾ പടക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ഒരു മില്യൺ റിയാൽ വരെ പിഴയോ അഞ്ചു വർഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ ശിക്ഷ ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."