HOME
DETAILS

ജോലി സ്ഥലങ്ങളിൽ ജീവനക്കാർ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കണമെന്ന്

  
backup
February 09 2021 | 09:02 AM

due-to-covid-situation-restrictions-saudhi-latest-news

ജിദ്ദ: സഊദിയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിൽ ജീവനക്കാർ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. എല്ലാവരും മുൻകരുതൽ, പ്രതിരോധ നടപടികൾ അനിവാര്യമായും പാലിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. ആൾക്കൂട്ടങ്ങളും ഒത്തുചേരലുകളും തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

മാസ്‌കുകൾ ധരിക്കാൻ പ്രത്യേക ശ്രദ്ധ കാണിക്കുകയും ഹസ്തദാനങ്ങൾ ഒഴിവാക്കുകയും വേണം. സാധ്യമായത്ര വീഡിയോ കോൾ സംവിധാനങ്ങൾ ഉപയോഗിച്ച് മീറ്റിംഗുകൾ ഡിജിറ്റലാക്കണം. വീടുകളിൽ ഇരുന്നുള്ള ജോലി കഴിയുന്നത്ര പ്രാവർത്തികമാക്കുകയും മെച്ചപ്പെട്ട തൊഴിൽ സമയ നയം നടപ്പാക്കുകയും വേണം. സേവനങ്ങൾക്ക് ഇലക്‌ട്രോണിക് ചാനലുകൾ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്നും ജോലി സ്ഥലങ്ങളിൽ അണുനശീകരണികൾ ലഭ്യമാക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

അതേ സമയം കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ഡപരിശോധനകൾ കർശനമാക്കുന്നു. കൊവിഡ് വ്യാപനം ഒരു പരിധി വരെ നിയന്ത്രണ വിധേയമായതിന് ശേഷം വീണ്ടും രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. യാമ്പു, ജിസാൻ, വടക്കൻ അതിർത്തി, മക്ക പ്രവിശ്യകളിലായി നിരവധി സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. കൊവിഡ് നിയമ ലംഘനം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഴ് സ്ഥാപനങ്ങളാണ് യാമ്പു ബലദിയ്യ അടപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago