HOME
DETAILS
MAL
ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
February 09 2021 | 17:02 PM
കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പൊലിസ് മേധാവി നിര്‍ദേശം സമര്‍പ്പിച്ചതായും നിയമവകുപ്പിന്റെ പരിഗണനയിലാണന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ചൂതാട്ടം സാമൂഹിക വിപത്താണന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പാലാരിവട്ടം സ്വദേശി പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് ബുധനാഴ്ച അറിയിക്കാന്‍ കോടതി നിയമ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."