HOME
DETAILS
MAL
അബഹ വിമാനത്താവള ഡ്രോൺ ആക്രമണം; തീപിടിച്ച വിമാനത്തിന്റെ ചിത്രം പുറത്ത് വിട്ടു
backup
February 10 2021 | 17:02 PM
റിയാദ്: അബഹ വിമാനത്താവളത്തിൽ ഇന്ന് നടന്ന ഹൂതി ആക്രമണത്തിൽ തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടു. ബുധനാഴ്ച രാവിലെയാണ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ വിമാനത്തിന് തീപിടിച്ചിരുന്നതായി സഖ്യ സേന അറിയിച്ചിരുന്നു. സംഭവം നിയന്ത്രണ വിധേയമായതായും സഖ്യ സേന വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്താവളത്തിലെ നാവിഗേഷൻ സംവിധാനം പ്രവർത്തനം പുനഃരാരംഭിച്ചതായും അധികൃർ വ്യക്തമാക്കി.
അതേസമയം, അബഹ വിമാനത്താവളത്തിന് നേരെയെത്തിയ ഡ്രോൺ തകർത്തതിന് ശേഷം ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ അധികൃതർ പുറത്ത് വിട്ടു. ഇറാൻ നിർമ്മിത 'അബാബീൽ ടി' എന്ന ഡ്രോൺ ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തി. അബഹ വിമാനത്താവള റൺവെയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."