ബാബു മലയില്‍ കുടുങ്ങിക്കിടക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ജില്ലാ ഫയര്‍ ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്
പാലക്കാട്: ജില്ലാ ഫയര്‍ ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചേറാട് കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് കാണിച്ചാണ് നോട്ടിസ്.വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടിസില്‍ കുറ്റപ്പെടുത്തുന്നു. 48 മണിക്കൂറിനുള്ളില്‍ നോട്ടിസിന് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നല്കുന്നതില് പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇക്കാര്യങ്ങളിലാണ് അഗ്നി രക്ഷാ ഓഫീസര്‍ ഋതീജിനോട് വിശദീകരണം തേടിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആര്‍മിയും എന്‍.ഡി.ആര് .എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തി ബാബുവിനെ രക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."