എന്‍.സി.പിയുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല: മാണി സി കാപ്പന് തയ്യാറെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: എന്‍.സി.പിയുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മാണി. സി. കാപ്പന് കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം. മാണി. സി. കാപ്പന് തയാറായാല്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്കാന് കഴിയില്ലെന്ന നിലപാടില്‍ മാണി. സി. കാപ്പന് ഉറച്ചു നിന്നു. പാലാ സീറ്റ് നല്കാന് കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന് മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പന് യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. പാലാ സീറ്റ് നല്കാന് കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എന്‍സിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."