HOME
DETAILS
MAL
ദര്‍ശനത്തിന് പണം ഈടാക്കരുത്: കുമ്മനം
backup
August 18 2016 | 19:08 PM
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനു ഭക്തരില്‍ നിന്നു പണം ഈടാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അസ്വീകാര്യവും അപ്രായോഗികവുമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അയ്യപ്പനും ഭക്തനും ഒന്നാണെന്ന ശബരിമലയുടെ തത്വത്തിന് വിരുദ്ധമാണിത്.
ശബരിമലയിലെ ദര്‍ശനസമയം കൂട്ടണമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയല്ല തീരുമാനമെടുക്കേണ്ടത്. ഇതിന് ഭക്തരുടേയും തന്ത്രിമുഖ്യന്റേയും ഹൈന്ദവ സംഘടനകളുടേയും അഭിപ്രായം തേടലാണ് ആദ്യപടി. ശബരിമലയിലെത്തുന്ന ഭക്തരുടെ അടിസ്ഥാനപ്രശ്നങ്ങളായ ഭക്ഷണം, കുടിവെള്ളം, താമസം, വൈദ്യസഹായം, പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."