സമൂഹത്തിലെ ദുഃസ്ഥിതി മാറ്റാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം: പി.കെ കുഞ്ഞാലിക്കുട്ടി
തൃശൂര്‍: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ദുസ്ഥിതി മാറ്റാന്‍ യുവാക്കള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ യൂത്ത്‌ലീഗ് വോയ്‌സ് വാട്‌സ്ആപ് കൂട്ടായ്മയുടെ ബൈത്തുറഹ്മ പ്രഖ്യാപനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികളിലെ യുവജന സംഘടനകള്‍ ഈ വഴിക്ക് തിരിയണം. മനുഷ്യരെ സഹായിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദം വളരെ വലുതാണ്. സമൂഹത്തില്‍ ഒരുപാട് കഷ്ടതകളുണ്ട്. സഹായങ്ങള്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളുണ്ട്. ഇതൊക്കെ പരിഹരിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. സമൂഹത്തിനു നേരെ സഹായഹസ്തങ്ങള്‍ നീട്ടുവാന്‍ വാട്‌സ് ആപ് പോലെയുള്ള നവമാധ്യമ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സമയത്തെ കൊല്ലാനുളള ഉപകരണമാക്കി മാറ്റുന്നതിനുപകരം ആര്‍ക്കെങ്കിലും ഉപകാരമായി നമ്മുടെ ചാറ്റിങ് മാറണം. അതിലൂടെ വലിയ സന്ദേശമുള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അത്തരം പ്രവര്‍ത്തികള്‍ക്കുളള മാതൃകയാണ് യൂത്ത്‌ലീഗ് വോയ്‌സ് വാട്‌സ് ആപ് കൂട്ടായ്മ രണ്ട് ബൈത്തുറഹ്മ വീടുകള്‍ കൊടുക്കുന്നതിലൂടെ തുടങ്ങിവച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങളായ അഷറഫ് ബാഖവി ചേലക്കര, മുഹമ്മദ് മുടിക്കോട് എന്നിവര്‍ക്കാണ് ബൈത്തുറഹ്മ വീടുകള്‍ നല്‍കുന്നത്.
യൂത്ത്‌ലീഗ് വോയ്‌സ് വാട്‌സ് ആപ് കൂട്ടായ്മ മുഖ്യരക്ഷാധികാരി കെ.കെ.ഹംസക്കുട്ടി അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ബഷീര്‍ മമ്പുറം, കൂട്ടായ്മക്കായി തീം സോങ് എഴുതിയ റൗഫ് കോട്ടക്കല്‍ എന്നിവരെ ആദരിച്ചു. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം മുനീര്‍ ഹുദവി വിളയില്‍ നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, ജില്ലാ സെക്രട്ടറിമാരായ പി.കെ.ഷാഹുല്‍ഹമീദ്, എം.എ.റഷീദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം സുനില്‍ ലാലൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ അബ്ദുള്‍കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഫ്‌സല്‍, സമസ്ത അംഗപരിമിത ഫെഡറേഷന്‍ ചെയര്‍മാന്‍ കരീം പന്നിത്തടം, യൂത്ത് ലീഗ് വോയ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ ചെയര്‍മാന്‍ അലി അക്ബര്‍, കാളത്തോട് കണ്ണിയന്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ആലങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."