കാവി എനിക്ക് പരിത്യാഗത്തിന്റെ നിറം; പച്ച മുസ്ലിമിന്റെ നിറമല്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: സംഘ്പരിവാറിന്റെ രാഷ്ട്രീയ ആയുധങ്ങളിലൊന്നായ ഏക സിവില്‍കോഡിനുള്ള തന്റെ പിന്തുണ തുറന്ന് പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാവി തനിക്ക് കണ്ണില്‍ കുളിര്മയേകുന്ന നിറമാണെന്നും പച്ച മുസ്ലിമിന്റെ നിറമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
ഏക സിവില്‍കോഡ് ആരുടേയും അവകാശവും സത്വവും ഹനിക്കാനല്ല. എല്ലാ വിഭാഗത്തിന്റേയും വിവാഹ നിയമങ്ങള്‍ ഏകീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഞാന്‍ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചര്‍ച്ചകളിലിടപെടാന്‍ താല്പര്യമില്ല. ഞാന്‍ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്.
മുസ്ലിം വിഭാഗങ്ങളില്‍ എത്ര പേര് കൃത്യമായി മഹര്‍ കൊടുക്കുന്നു. ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നത്. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."