HOME
DETAILS
MAL
കെ.എം ഷാജിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു
backup
February 14 2022 | 17:02 PM
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. നേരത്തെയും രണ്ടു ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്. രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിവരെ നീണ്ടു.
തുടക്കത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുക്കള്‍ സംബന്ധിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് സമയം അനുവദിച്ചിരുന്നു.
എന്നാല്‍ കൃത്യസമയത്ത് ഇവ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാലാണ് ഷാജിയെ വീണ്ടും ഇ.ഡി ഓഫീസില്‍ വിളിച്ചുവരുത്തിയത്. നേരത്തെ മൂന്ന് തവണ ഇ.ഡി ഷാജിയെ ചോദ്യം ചെയ്തിരുന്നു.
പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് എന്നിവയിലൂടെ കോടികള്‍ സമ്പാദിച്ചു എന്നതാണ് ഷാജിക്കെതിരായ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."