HOME
DETAILS
MAL
സഊദിയിൽ ഇന്ന് നേരിയ ആശ്വാസം; 337 കൊവിഡ് രോഗബാധ, 356 രോഗമുക്തി, 4 മരണം
backup
February 13 2021 | 12:02 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 356 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 337 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 2,679രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 456 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ചികിത്സയിൽ കഴിയുന്നവവരും ഗുരുതര രോഗികളും ഇന്ന് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസകരമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,428 ആയും വൈറസ് ബാധിതർ 372,410 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 356 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 363,303 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."