HOME
DETAILS
MAL
കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാന്‍, മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് എ വിജയരാഘവന്‍
backup
February 14 2021 | 06:02 AM
തിരുവനന്തപുരം: എന്‍.സി.പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച മാണി സി. കാപ്പനെതിരെ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍.
മാണി സി കാപ്പന്റേത് കാലുമാറ്റമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കാലുമാറിപ്പോയവര്‍ക്ക് ഒരു വിലാസവും ഉണ്ടാകില്ല. കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാനാണ്. മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, മാണി സി കാപ്പന്‍ എം.എല്‍.എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ടി.പി. പീതാംബരനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."