ഐ.ബി.പി.എസ് ക്ലര്‍ക്ക് പരീക്ഷ; കേരളത്തില്‍ 842 ഒഴിവുകള്‍
രാജ്യത്തെ 19 ബാങ്കുകളില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 842 ഒഴിവുകളുണ്ട്. ഇതിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) നടത്തുന്ന പരീക്ഷ നവംബര്‍, ഡിസംബര്‍, 2017 ജനുവരി മാസങ്ങളിലായി നടക്കും. ഇന്ത്യയിലാകെ 19,243 ഒഴിവുകളാണുള്ളത്.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോ ഓപറേഷന്‍ ബാങ്ക്, ദെന ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക്, വിജയ ബാങ്ക് എന്നീ 19 ബാങ്കുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
പ്രിലിമിനറി പരീക്ഷയ്ക്ക് ഇഗ്ലീഷ് ഭാഷ, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.
ഒരു മണിക്കൂറാണ് സമയം. മെയിന്‍ പരീക്ഷ 200 മാര്‍ക്കിലാണ്. റീസണിങ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നസ്, കംപ്യൂട്ടര്‍ ലാംഗ്വേജ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളാണുണ്ടാകുക. 135 മിനിറ്റ് സമയം അനുവദിക്കും.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമ, ഹൈസ്‌കൂള്‍, കോളജ് വിദ്യാഭ്യാസ കാലത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷാ ഫീസ്: 600 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്കു 100 രൂപ) ഓണ്‍ലൈന്‍ ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍വഴി ഫീസടയ്ക്കാം.
നവംബര്‍ 26, 27, ഡിസംബര്‍ 3, 4 തിയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. മെയിന്‍ പരീക്ഷ 2016 ഡിസംബര്‍ 31നും 2017 ജനുവരി ഒന്നിനുമായി നടക്കും.
കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
അപേക്ഷിക്കേണ്ട വിധം:
ംംം.ശയു.െശി എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 22 മുതല്‍ അപേക്ഷിക്കാം.
വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."