HOME
DETAILS
MAL
മൂന്നര വർഷത്തിനുശേഷം സൗദി അതിർത്തി വഴി ഖത്തറിലേക്ക് ചരക്ക് നീക്കം തുടങ്ങി
backup
February 15 2021 | 08:02 AM
ദോഹ: ഖത്തര്‍ സൗദി അതിര്‍ത്തിയായ അബൂ സംറ ചെക്ക്പോസ്റ്റ് വഴി ഖത്തറിലേക്കുള്ള ചരക്കു നീക്കം ആരംഭിച്ചു. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഇതുവഴി ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഇന്ന് രാവിലെ മുതല്‍ ബോര്‍ഡര്‍ വഴി നിരവധി ട്രെയിലറുകള്‍ രാജ്യത്തേക്കു പ്രവേശിച്ചു. കയറ്റുമതി, ഇറക്കുമതി വ്യവസ്ഥകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കോവിഡ് പശ്ചാത്തലത്തിലുളള എന്‍ട്രി, എക്സിറ്റ് വ്യവസ്ഥകള്‍ മുതലായവയും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.
ഉപരോധത്തിന് മുമ്പ് സൗദിയില്‍ നിന്നും ദുബൈയില്‍ നിന്നും നൂറ് കണക്കിന് ട്രക്കുകളാണ് ആഴ്ചയില്‍ ദോഹയിലെത്തിയിരുന്നത്. നിര്‍മാണ മേഖലയിലേക്കുള്ള സാധനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മറ്റു വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഉല്പന്നങ്ങള് തുടങ്ങി നിരവധി ബിസിനസുകളുടെ ആശ്രയമായിരുന്നു അബൂ സംറ ബോര്‍ഡര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."