HOME
DETAILS

കേരള സര്‍വകലാശാല

  
backup
August 18 2016 | 20:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-5



പി.ജി രജിസ്‌ട്രേഷന്‍:
അവസാന തിയതി ഓഗസ്റ്റ് 25
കീഴിലുള്ള അഫിലിയേറ്റഡ് ഗവഎയ്ഡഡ്‌സ്വാശ്രയ കോളജുകളിലേക്കുള്ള പി.ജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓഗസ്റ്റ് 25 വൈകുന്നേരം അഞ്ചുമണിവരെ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ അവരുടെ കൈവശമുള്ള അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷ്മമായി പരിശോധിക്കണം. എന്തെങ്കിലും തിരുത്തലുകള്‍ വരുത്തുവാനുണ്ടെങ്കില്‍ ഓഗസ്റ്റ് 25 വൈകുന്നേരം അഞ്ചുമണിക്കകം തിരുത്തണം.
അപേക്ഷ ക്ഷണിച്ചു
തൈക്കാട് വനിതാ ഹോസ്റ്റല്‍ പ്രവേശനത്തിന് പഠനവകുപ്പുകളിലേയും സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ഗവണ്‍മെന്റ് ട്രെയിനിങ് കോളജുകളിലേയും ബി.എഡ്, എം.എഡ് വിദ്യാര്‍ഥിനികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു.
കാര്യവട്ടം കാംപസിലെ വനിതപുരുഷ ഹോസ്റ്റല്‍ പ്രവേശനത്തിന് പഠനവകുപ്പുകളിലെ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 26ന്
വര്‍ക്കല, കൊല്ലം, കുണ്ടറ, പുനലൂര്‍, അടൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ യു.ഐ.എമ്മുകളില്‍ എം.ബി.എ (ഫുള്‍ടൈം) കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഗങഅഠഇഅഠങഅഠഇങഅഠ സ്‌കോര്‍ ഉള്ളവര്‍ ഓഗസ്റ്റ് 26 രാവിലെ 10 മണിയ്ക്ക് അതാത് പ്രിന്‍സിപ്പല്‍ (യു.ഐ.എം) മുന്‍പാകെ ഹാജരാകണം.
കാര്യവട്ടം ഐ.എം.കെ-യില്‍ എം.ബി.എ (ടൂറിസം-സി.എസ്.എസ്), എം.ബി.എ (ഈവനിങ്-റഗുലര്‍) കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഗങഅഠഇഅഠങഅഠഇങഅഠ സ്‌കോര്‍ ഉള്ളവര്‍ ഓഗസ്റ്റ് 26 രാവിലെ 10 മണിയ്ക്ക് ഐ.എം.കെ വകുപ്പ് മേധാവിക്ക് മുന്‍പാകെ ഹാജരാകണം


എം.സി.ജെ സീറ്റൊഴിവ്
കാര്യവട്ടം കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം പഠനവകുപ്പില്‍ എം.സി.ജെ കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 20 വൈകിട്ട് നാലിനകം യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2308013, 9446705262, 9447713433.
കാര്യവട്ടം കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്‌സി കംപ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ രണ്ടു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 19 രാവിലെ 11 മണിക്കകം അസല്‍ രേഖകളുമായി വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 9020216730, 0471-3216730.
കാര്യവട്ടം ലിംഗ്വിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എ ലിംഗ്വസ്റ്റിക്‌സ് കോഴ്‌സിന് (2016-18 അഡ്മിഷന്‍) പൊതുപട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 22നകം വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2308469.


കാര്യവട്ടം ഇസ്‌ലാമിക് സ്റ്റഡീസ് പഠനവകുപ്പില്‍ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി കോഴ്‌സിന് (2016-18) പട്ടികജാതി വിഭാഗത്തില്‍ രണ്ടു സീറ്റൊഴിവുണ്ട്. യോഗ്യത: എതെങ്കിലും വിഷയത്തില്‍ ബിരുദം. ഇസ്‌ലാമിക ചരിത്രവിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 22 രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2308115.
കാര്യവട്ടം അറബിക് പഠനവകുപ്പില്‍ എം.എ അറബിക് (സി.എസ്.എസ് - 2016 അഡ്മിഷന്‍) കോഴ്‌സിന് എസ്.സി (മൂന്ന്), എസ്.ടി (രണ്ട്) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19ന് വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2308846.


കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2016-18) കോഴ്‌സിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ഓഗസ്റ്റ് 23 രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം കംപ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എ.ഐ.സി.ടി.ഇ അംഗീകൃത എം.ടെക് കംപ്യൂട്ടര്‍ സയന്‍സ് (2016-18) കോഴ്‌സിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ഓഗസ്റ്റ് 25 രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം ഡെമോഗ്രഫി പഠനവകുപ്പില്‍ എം.എസ്‌സി ഡെമോഗ്രഫി(ഒന്ന്), ആക്ച്യൂറിയല്‍ സയന്‍സ് (രണ്ട്) കോഴ്‌സുകള്‍ക്ക് പട്ടികജാതിപട്ടിക വര്‍ഗ വിഭാഗങ്ങളില്‍ രണ്ട് സീറ്റുവീതം ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 22 വൈകുന്നേരം നാലു മണിക്കകം വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2308057, 9446415618.


എം.ഫില്‍ കോമേഴ്‌സ്  ഫലം
മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കോമേഴ്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി)  ലഭിക്കും.
സമ്പര്‍ക്കക്ലാസുകള്‍ ഇല്ല
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം വര്‍ഷ ബി.എബി.കോംബി.എസ്‌സി സമ്പര്‍ക്കക്ലാസുകള്‍ ഓഗസ്റ്റ് 20ന് കാര്യവട്ടം കാംപസില്‍ ഇല്ല. മറ്റ് കേന്ദ്രങ്ങളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
ഇന്റേണല്‍ മാര്‍ക്ക്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ രണ്ടാം വര്‍ഷ എം.എ അറബിക് (2014-16 ബാച്ച്) ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ ഓഗസ്റ്റ് 26നകം കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2386126, 2300137.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago