അത് ഫോട്ടോഷോപ്പ് പരിഹാസ്യനായി യോഗി
ലഖ്‌നൗ
ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദത്തിലകപ്പെട്ട് പരിഹാസ്യനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ച ചിത്രമാണ് വിവാദമായത്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണ് യോഗി ട്വീറ്റ് ചെയ്തതെന്നു വ്യക്തമാക്കി സമൂഹമാധ്യമങ്ങളിൽ വൻ പരിഹാസശരങ്ങളാണ് പ്രവഹിക്കുന്നത്.
തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ പങ്കുവച്ചാണ് യോഗി അബദ്ധത്തിലായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്രവാദികളെ തോൽപ്പിക്കാൻ താൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ. എന്നാൽ, യോഗി കൈവീശുന്ന ദിശയിലേ ആയിരുന്നില്ല ചിത്രത്തിലെ ജനക്കൂട്ടത്തിന്റെ ശ്രദ്ധ. ഇതോടെയാണ് ഇതു ഫോട്ടോഷോപ്പ് ചെയ്തെടുത്ത ചിത്രമാണെന്ന് വ്യക്തമായത്. യോഗിയെയും ചിത്രത്തെയും പരിഹസിച്ച് കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും യോഗിക്കെതിരേ ട്രോളുകളുടെ പ്രളയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."